അക്കര വിടുന്നില്ല. കാരണഭൂതത്തെയും മകൻ ഭൂതത്തെയും വിടാതെ പിന്തുടർന്ന് ലൈഫ് മിഷൻ പിശാച്.

അക്കര വിടുന്നില്ല. കാരണഭൂതത്തെയും മകൻ ഭൂതത്തെയും വിടാതെ പിന്തുടർന്ന് ലൈഫ് മിഷൻ പിശാച്.
Oct 13, 2025 12:10 PM | By PointViews Editr

തൃശൂർ: കോൺഗ്രസ് നേതാക്കൾ കണ്ടു പഠിക്കേണ്ടതാണ് അനിൽ അക്കരയെന്ന നേതാവിൻ്റെ പോരാട്ട വീര്യത്തെ, ആർജ്ജവത്തെ, ആദർശ പോരിമയെ. ചുമ്മാ വളവളാന്ന് ഡയലോഗും കാച്ചി നടക്കാതെ നരിയെ അതിൻ്റെ മാളത്തിൽ പോയി വേട്ടയാടുന്ന സാക്ഷാൽ പുലി മുരുകനായി അനിൽ അക്കരയെന്ന കോൺഗ്രസിൻ്റെ മുൻ എംഎൽഎ ആയ തൃശൂരുകാരൻ നേതാവ് തിളങ്ങുകയാണ്. ലൈഫ് മിഷനിൽ തുടങ്ങിയതാണ് കാരണഭൂതത്തിൻ്റെ പതനം. സരിതയെ വച്ച് ഉമ്മൻ ചാണ്ടിയെന്ന മഹാനായ നേതാവിനെ നാറ്റിച്ചു കളിച്ച കാരണഭൂതത്തിൻ്റെ അശ്ലീല രാഷ്ട്രീയത്തിൻ്റെ മുഖം മൂടി പിച്ചിച്ചീന്തി തുടങ്ങിയത് അനിൽ അക്കരയെന്ന നേതാവാണ്. ലൈഫ്മിഷൻ്റെ പേരിൽ കാരണഭൂതവും തിരുട്ട് ഫാമിലിയും നടത്തിയ കോടികളുടെ വെട്ടിപ്പും തട്ടിപ്പും പുറത്തുകൊണ്ടു വന്ന അനിൽ അക്കരയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഘടിതമായി തോൽപ്പിച്ചെങ്കിലും അനിൽ തളർന്നില്ല. പോരാട്ടം ഉപേക്ഷിച്ചില്ല. വീണ്ടും തിരുട്ടു കാരണഭൂതൻ്റെയും തിരുട്ട് മകനെതിരെയും യുദ്ധത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് അനിൽ പ്രവേശിച്ചു. തിരുട്ട് പുത്രൻ്റ പേരിൽ ഇഡി നോട്ടിസ് അയച്ചതു പുറത്തു വരും മുൻപേ മുക്കി. എന്നാൽ കഴിഞ്ഞ ദിവസം മലയാള മനോരമ ഇക്കാര്യങ്ങൾ തെളിവു സഹിതം പുറത്തുവിട്ടതോടെ കാരണഭൂതം ദീർഘമൗനത്തിൽ തപസ്സിലാണ്. ഇ ഡി നോട്ടിന് മുക്കിയതിൻ്റെ പ്രതി നന്ദിയായി കലുങ്ക് സ്വാമിയെ പാർലമെൻറിൽ എത്തിച്ചു കാരണഭൂതം. സിപിഎമ്മിൻ്റെ വോട്ടുകൾ സുനിൽകുമാറിന് നൽകാതെ കലുങ്ക് സ്വാമിക്ക് നൽകുകയും ആ വോളം വോട്ട് ചോരിക്ക് ഒത്താശ ചെയ്യുകയും ചെയ്തു കൊടുത്തു. ബുദ്ധിമാൻമാരും തന്ത്രജ്ഞരുമായ തൃശൂരുകാരേ പറ്റിച്ച് കലുങ്ക് സ്വാമിയും കാരണഭൂതവും തൃശൂരിൻ്റെ സാംസ്കാരിക തലസ്ഥാന പദവിയെ കളങ്കപ്പെടുത്തി. എന്നാൽ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യ മന്ത്രിയുടെ മകൻ വിവേക് കിരൺ, കേസിലെ നാലാം പ്രതി ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരെ അടിയന്തിരമായി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത് നിയമപരമായി കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടർ ന്യൂ ദില്ലി,അഡീഷണൽ ഡയറക്ടർ കൊച്ചി, കേന്ദ്ര ധനകാര്യ വകുപ്പ് റവന്യു വിഭാഗം സെക്രട്ടറി എന്നീ മൂന്ന് പേർക്ക് ഇമെയിൽ മുഖാന്തിരം പരാതി നല്കിയിരിക്കുകയാണ് പോരാളിയായ അനിൽ അക്കര.


(പരാതിയുടെ പൂർണ്ണരൂപം ചുവടെ)

സർ,

കേരള സർക്കാരിൻ്റെ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസ്

PMLA 2002 act അനുസരിച്ച് ECIR/KC20/09/2021 ആയി 22.02.2021 കൊച്ചി എൻഫോഴ്‌സ് മെൻ്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്യുകയും,അന്വേഷണം ആരംഭിച്ച് എറണാകുളം കലൂർ PMLA കോടതിയിൽ ആദ്യ ഘട്ട കുറ്റപത്രം

സമർപ്പി ച്ചിട്ടുള്ളതുമാണ്.

ഈ കേസിൽ നിലവിൽ 11 പ്രതികളാണ് ഉള്ളത് . ഇതിൽ നാലാം പ്രതിയായ Khaled Mohamed Ali shoukry മുൻ,UAE കോൺസുലേറ്റ് തിരുവനന്തപുരം ഫിനാൻസ് ഹെഡാണ്.

35, Bokhari street nasar city Cairo Egypt എന്ന വിലാസമുള്ള നാലാം പ്രതിയെ ഇന്നേവരെ അറസ്റ്റ് ചെയ്യാത്തത് മൂലം കുറ്റപത്രത്തിൻ്റെ തുടർ നടപടികൾ സ്വീകരിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പുറമേ ഈ കേസിൽ കേസിലെ പ്രതികളുടെ മൊഴി അനുസരിച്ച് പ്രതിസ്ഥാനത്ത് വരേണ്ട വിവേക് കിരൺ ക്ലിഫ് ഹൗസ് തിരുവനന്തപുരം.

എന്ന വ്യക്തിക്ക് എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ Anand.pk

PMLA/summon/KC20/2023/769 അനുസരിച്ച് നോട്ടിസ് നൽകിയിട്ടും വിവേക് കിരൺ ഹജരയിട്ടില്ല.2023 ഫെബ്രുവരി 14 ന് വിവേകിനൊപ്പം നോട്ടിസ് നൽകി ഹാജരായ എം.ശിവശങ്കരൻ ഐഎഎസ് ഈ കേസിൽ ഒന്നാം പ്രതിയും ഒരുവർഷം റിമാൻഡിൽ ആകുകയും ചെയ്തു.

മേൽ സൂചിപ്പിച്ച വിഷയങ്ങൾ എൻഫോഴ്സ് മെൻ്റ് ഡയറക്ടറേറ്റ് പൂർത്തിയാക്കാത്ത തിനാൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള ലൈഫ് മിഷൻ നടത്തിയ ഈ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നഈ തട്ടിപ്പിൽ പങ്കാളികളായ വിവേക് കിരൺ, ഖാലിദ് എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യതതുമൂലം കേസിൻ്റെ വിചാരണ നീണ്ടുപോകുന്നതിനും, കേസ് തന്നെ അട്ടിമറിക്കാനും സാദ്ധ്യതയുണ്ട്.

മാത്രമല്ല FCRA ലംഘനത്തിൻ്റെ പേരിൽ ഈ വിഷയത്തിൽ എൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ CBI മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആയതിനാൽ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ PLMA അനുസരിച്ച് കൊച്ചി എൻഫോഴ്‌സ് മെൻ്റ് ഡയറക്ടറേറ്റ് എടുത്തിട്ടുള്ള ഈ കേസിൽ മേൽ സൂചിപ്പിച്ച പ്രതികളെ കണ്ടെത്തി നിയമപരമായ രീതിയിൽ ഇവർക്ക് ശിക്ഷ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.




Sir,

The Vadakkanchery LIFE Mission flat scam case has been registered under the Prevention of Money Laundering Act (PMLA), 2002 as ECIR/KC20/09/2021 on 22.02.2021 by the Enforcement Directorate (ED), Kochi, and an investigation has commenced. The initial phase of the charge sheet has already been submitted before the PMLA Court, Kaloor, Ernakulam.

There are currently 11 accused in the case. Among them, the 4th accused, Khaled Mohamed Ali Shoukry, was the former Finance Head of the UAE Consulate in Thiruvananthapuram. Despite his known address being 35, Bokhari Street, Nasr City, Cairo, Egypt, he has not yet been arrested. As a result, the court is unable to proceed with the next steps of the trial.


Additionally, based on the statements of the accused in this case, a person named Vivek Kiran, Cliff House, Thiruvananthapuram, is also found to be involved and should be considered an accused. A notice was issued to him by ED Assistant Director Anand P.K under PMLA/Summon/KC20/2023/769, but Vivek Kiran failed to appear. However, M. Sivasankar IAS, who appeared along with Vivek for notice on 14th February 2023, is the first accused in this case and has already undergone one year in remand.

Due to the failure of the Enforcement Directorate to take further action, individuals like Vivek Kiran and Khaled—who played key roles in this scam involving the LIFE Mission project under the State Government, which has essentially subverted the country’s financial system—remain at large. Their custodial interrogation is essential to avoid delays in the trial and to prevent any attempt to sabotage the case.


Furthermore, based on my complaint, a separate case has also been registered by the CBI under the FCRA violations related to this matter.

Therefore, I humbly request your urgent intervention to ensure that the accused mentioned above are located and brought to justice as per the law in the LIFE Mission flat scam case registered under PMLA by the Kochi Enforcement Directorate.


Yours sincerely,

Anil Akkara (Former MLA)

The other side doesn't leave. The life mission devil follows the origin ghost and the son ghost without leaving

Related Stories
ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.

Oct 27, 2025 10:32 AM

ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.

ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട...

Read More >>
കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപന തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

Oct 27, 2025 06:36 AM

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപന തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത...

Read More >>
കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം, തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

Oct 27, 2025 06:31 AM

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം, തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത...

Read More >>
പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ  ഭൂമി വിഴുങ്ങി രാജീവ് ചന്ദ്രശേഖരനും.

Oct 26, 2025 05:00 PM

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ ഭൂമി വിഴുങ്ങി രാജീവ് ചന്ദ്രശേഖരനും.

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ ഭൂമി വിഴുങ്ങി രാജീവ്...

Read More >>
കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ തുരക്കുന്നു.

Oct 26, 2025 02:50 PM

കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ തുരക്കുന്നു.

കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ...

Read More >>
യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ് ചന്ദ്രശേഖരാ?

Oct 25, 2025 01:50 PM

യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ് ചന്ദ്രശേഖരാ?

യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ്...

Read More >>
Top Stories